കീവ്: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈനില്‍. യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയുക്രൈന്‍ യുദ്ധ ആരംഭിച്ചതിനുശേഷം ആദ്യമായിട്ടാണ് യു.എസ് പ്രസിഡന്റ് യുക്രൈന്‍ സന്ദര്‍ശിക്കുന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷകത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈഡന്റെ അപ്രതീക്ഷിത സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്
കഴിഞ്ഞ വര്‍ഷം അധിനിവേശം ആരംഭിക്കുമ്പോള്‍ യുക്രൈന്‍ ദുര്‍ബ്ബലമാണെന്നായിരുന്നു പുതിന്‍ കരുതിയിത്. എന്നാല്‍ ഇക്കാര്യത്തില്‍ പുതിന് പിഴച്ചുവെന്ന് ബൈഡന്‍ പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷവും രാജ്യത്തെ ജനാധിപത്യവും പരമാധികാരവും ഉയര്‍ന്നു നില്‍ക്കുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
ബൈഡന്റെ സന്ദര്‍ശനം യുക്രൈന്‍ ജനതയ്ക്കുള്ള പിന്തുണയുടെ അടയാളമാണെന്ന് സെലന്‍സ്‌കിയും പ്രതികരിച്ചു.