വിക്ടേറിയയിലെ വിശ്വാസസമൂഹത്തിന് പുതിയ മലയാളി വൈദികനെ ഉടന്‍ ലഭിക്കുമെന്ന് ബിഷപ്പ് ജോസ് കല്ലുവേലില്‍. വിക്ടേറിയയിലെ ഇടവക കേന്ദ്രീകരിച്ചായിരിക്കും പുതിയ വൈദികന്റെ ശുശ്രൂഷകള്‍. കൂടാതെ കമ്യൂണിറ്റിയിലുടനീളം വൈദികന്‍ മലയാളത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയും ചെയ്യും. വൈദികന്റെ നിയമനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരുന്ന മാസങ്ങളില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2016 ല്‍ സെന്റ് ആന്റണീസ് മിഷന്‍ സ്ഥാപിതമായ നാള്‍ മുതല്‍ വിവിധ കാലയളവുകളിലായി ഫാ. ജിമ്മി മാത്യു പുത്തനാനിക്കല്‍, ഫാ.തോമസ് കളരിപ്പറമ്പില്‍, ഫാ. സജി തോമസ് ചക്കിട്ടമുറിയില്‍ എന്നീ വൈദികരാണ് ശുശ്രൂഷ ചെയ്തത്.