മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്

0
1256

ഒരു ദൈവാലയത്തിലെന്ന പോലെ പ്രാർഥന ഉയരുന്ന വിശുദ്ധമായ ഇടമാണ് മധ്യസ്ഥപ്രാർത്ഥനാഗ്രൂപ്പ്. അതിനാൽ തന്നെ പ്രാർഥനയുമായി ബന്ധമില്ലാത്തതൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്. നിങ്ങളുടെ ഉള്ളിൽ നിന്നുള്ള പ്രാർഥനകളാണ് ഇവിടെ ഉയരേണ്ടത്.

സ്‌നേഹമുള്ളവരേ, മറ്റുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള ഫോര്‍വേഡ് മെസ്സേജുകള്‍, ഫോട്ടോസ്, പാട്ടുകള്‍, അനാവശ്യമായ സ്റ്റിക്കറുകള്‍, ഫേസ്ബുക്, വാട്ടസ്ആപ്പ് ഇവയില്‍ നിന്നുള്ള പോസ്റ്റുകള്‍ ഇവയൊന്നും നമ്മുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാതിരിക്കുക.അവരവരുടെ അധരങ്ങള്‍ കൊണ്ടോ, എഴുതിയിട്ടോ പ്രാര്‍ത്ഥിക്കാം. ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിട്ടുള്ള പ്രാര്‍ത്ഥനകള്‍ എല്ലാവരും ഭക്തി പൂര്‍വ്വം ചൊല്ലി ഇടുക. എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ.

മറ്റുള്ളവർക്ക് വേണ്ടി പ്രാർഥിക്കാൻ ദൈവം തിരഞ്ഞെടുവരാണ് നിങ്ങൾ. അതിനാൽ ഇവിടെ വളരെ വിശ്വാസത്തോടെയും വിശുദ്ധിയോടെയും പ്രാർത്ഥിക്കണം. നിങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എന്ന പ്രാർത്ഥനാ ഗ്രൂപ്പ് ഉണ്ടാകണം. ഒപ്പം എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. നിങ്ങളുടെ ആവശ്യങ്ങൾ എല്ലാം ദൈവത്തോട് പറയുക. മറ്റുള്ള ഗ്രൂപ്പിലെ ഒന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്. ഇവിടെ നിങ്ങൾ സ്വയം പ്രാർത്ഥിക്കുക.
അറിയാവുന്ന രീതിയിൽ എന്തും പ്രാർത്ഥിക്കാം. ഇവിടെ വരുന്നവരെല്ലാം 15 മിനിറ്റെങ്കിലും ഈശോയോട് പ്രാർഥിക്കണമേ. അതു മറക്കരുത് ദൈവമക്കളെ.

ഗ്രൂപ്പില്‍ ചേരുന്നവര്‍ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുകയും ദിവസം ചുരുങ്ങിയത് 15 മിനുട്ടെങ്കിലും പ്രാര്‍ഥിക്കുകയും ചെയ്യണം. കൂടാതെ ബൈബിള്‍ വായിക്കുമ്പോള്‍ പുതിയ നിയമം മുതല്‍ വായിക്കാന്‍ ശ്രദ്ധിക്കുക. ഒരു ദിവസം കൊണ്ട് 13 അധ്യായം വായിച്ചശേഷം അടുത്തദിവസം 14 മുതല്‍ 27 വരെ വായിക്കുക. അങ്ങനെ ധ്യാനപൂര്‍വ്വം വായന തുടരുക.

ബ്രദർ ഷിബു കിഴക്കെക്കുറ്റ്‌