ജുബൈൽ: കോവിഡ് ബാധിച്ചതിനെ തുടർന്ന് വ്യവസായിയും തൃശൂർ വടക്കേക്കാട് സ്വദേശിയുമായ പ്രവാസി ജുബൈലിൽ മരിച്ചു. തൃശൂർ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടിൽ വീട്ടിൽ പ്രേമരാജനാണ് (65) മരിച്ചത്. ജുബൈൽ മുവാസാത്ത് ആശുപത്രിയിൽ പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
1982 മുതൽ ജുബൈലിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം റീഗൽ എന്ന പേരിൽ ഹോട്ടൽ ബിസിനസ് നടത്തുകയായിരുന്നു. ബിസിനസ് മക്കളെ ഏൽപ്പിച്ച് രണ്ടുവർഷം മുമ്പ് വിശ്രമജീവിതത്തിനായി നാട്ടിലെത്തിയ ഇദ്ദേഹം കൊവിഡ് വ്യാപിക്കുന്നതിന് ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് ജുബൈലിൽ മടങ്ങിയെത്തിയത്. കഴിഞ്ഞ ജൂൺ ആറിനു നാട്ടിൽ പോകാൻ അദ്ദേഹത്തിനും ഭാര്യക്കും വിമാന ടിക്കറ്റ് എടുത്തിരുന്നു.ഭാര്യ: ലളിത, മക്കൾ: പ്രണൽ, പ്രജിൽ, ജിത്തു.