സെമിനാരി റെക്ടറെ വെടിവെച്ച് കൊലപ്പെടുത്തി

0
682

സാൻ സാൽവദോർ: സെമിനാരി റെക്ടറെ വെടിവെച്ച് കൊലപ്പെടുത്തി.
സാന്റിയാഗോ ദെ മരിയ സെമിനാരി റെക്ടർ ഫാ. റിക്കാർഡോ അന്റോണിയോ കോർടെസ് ആണ് കൊല്ലപ്പെട്ടത്. വഴിയിൽവെച്ച് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ചത്.

കൊലപാതകകാരണം വ്യക്തമായിട്ടില്ല. വൈദികൻ കൊല്ലപ്പെട്ട സംഭവത്തെ ആർച്ച് ബിഷപ് ജോസ് ലൂയിസ് അപലപിച്ചു. വൈദികന്റെ മരണത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

2018 മാർച്ച് 29 നും 2019 മെയ് 18 നും രണ്ടുവൈദികർ വെടിയേറ്റ് മരിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നില്ലെന്നും തങ്ങൾ സുരക്ഷിതരല്ലെന്നും ഏതുനിമിഷവും കൊല്ലപ്പെടാമെന്നും മറ്റ് വൈദികർ പറഞ്ഞു.