ഷാജി മാത്യുവിന്റെ ഭാര്യ ലീന ഷാജി (49) നിര്യാതയായി

0
255

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ഷാജി എം മാത്യുവിന്റെ ഭാര്യ ലീന ഷാജി (49) നിര്യാതയായി. ഹൃദയ സ്തംഭനം മൂലം ഇന്നു വെളുപ്പിന് രണ്ട് മണിക്കായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ലീനയെ ഷാജിയും മകള്‍ അമ്മുവും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. നാലാഞ്ചിറ മുളമൂട്ടില്‍ ഐ.സി ചാക്കോയുടെയും പരേതയായ അന്നമ്മ ചാക്കോയുടെയും മകളാണ്. തിരുവല്ല ഇലവുംമൂട്ടില്‍ കുടുംബാംഗമാണ് ലീന. മകള്‍ ഷാലിന്‍ മറിയം മാത്യു.

സ്‌കൈ വേ ട്രാവല്‍സ് ഉടമ കൂടിയായ ഷാജി മാത്യുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു ലീനയുടെ വേര്‍പാട്. തിരുവനന്തപുരം ജി.ജി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംസ്കാരം ബുധനാഴ്ച നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

നാലാഞ്ചിറ നവജീവന്‍ സ്കൂളിന് എതിര്‍വശമുള്ള മുളമൂട്ടില്‍ വീട്ടില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.സംസ്‌കാരം ഇന്ന് (ജൂലൈ 8) 11 മണിക്ക് തിരുവനന്തപുരം നാലാഞ്ചിറ സെന്റ് തോമസ് കത്തോലിക്കാ പള്ളിയുടെ മാര്‍ ഈവാനിയോസ് വിദ്യാനഗറിലുള്ള സെമിതേതരിയില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here