ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, പ്രതി പിടിയില്‍

0
969

മലപ്പുറം: ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ ഫോട്ടോകളും, വീഡിയോകളും മോർഫ് ചെയ്ത് നഗ്നവീഡിയോ ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.
ആദ്യം മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണ യുവതിയിൽ നിന്ന് പ്രതി പണം കൈക്കലാക്കിയിരുന്നു.
മലപ്പുറം പടിഞ്ഞാറ്റുമുറി ചെരപറമ്പിൽ സുജിഷ്ണു (26)വാണ് യുവതിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. യുവതിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതായും അശ്ലീലമായി മോർഫ് ചെയ്ത യുവതിയുടെ ഫോട്ടോ മറ്റുള്ളവർക്ക് അയച്ചതായും പരാതിയുണ്ടെന്ന് താനൂർ സിഐ.പി.പ്രമോദ് പറഞ്ഞു. പോലീസ് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.