തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 12 വയസുകാരന്‍ മരിച്ചു

0
49


അമ്മാന്‍: പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 12 വയസുകാരന്‍ മരിച്ചു. ജോര്‍ദാനിലെ അമ്മാനില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടിയുടെ മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി.

തോക്ക് പിടിച്ചെടുത്തിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ജോര്‍ദാനിലെ നിയമം അനുസരിച്ച് വ്യക്തികള്‍ക്ക് സ്വയരക്ഷയ്ക്ക് തോക്ക് വീടുകളില്‍ സൂക്ഷിക്കാന്‍ അനുവാദമുണ്ട്.

ഇതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് വാങ്ങണം. കൈവശം വേക്കുന്ന ആളുടെ പേരിലായിരിക്കും തോക്ക് രജിസ്റ്റര്‍ ചെയ്യുക. ലൈസന്‍സില്ലാതെ തോക്ക് കൈവശം വയ്ക്കുന്നയാള്‍ക്ക് ഏഴ് വര്‍ഷം വരെയാണ് ജയില്‍ശിക്ഷ ലഭിക്കുക.