വളര്‍ത്തുനായയെ പട്ടി എന്ന് വിളിച്ചു, 62 കാരനെ മര്‍ദിച്ചുകൊന്നു

0
33

ഡിണ്ഡിഗല്‍ : അയല്‍ക്കാരന്റെ അരുമനായയെ ‘പട്ടി’ എന്ന വിളച്ചതിന് 62കാരനായ വൃദ്ധനെ മര്‍ദ്ദിച്ചു കൊന്നു. തമിഴ്‌നാട്ടിലെ ഡിണ്ഡിഗലിലാണ് സംഭവം. ഡിണ്ഡിഗല്‍ സ്വദേശിയായ രായപ്പനെ അയല്‍വാസികളായ നിര്‍മല ഫാത്തിമ റാണിയും മക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ച് കൊന്നത്. നിര്‍മലയും മക്കളായ ഡാനിയേലിനെയും വിന്‍സന്റിനെയും പോലീസ് അറസ്റ്റ് ചെയ്തു.

വളര്‍ത്തുനായയെ പട്ടിയെന്ന് വിളിച്ച് രായപ്പന്‍ അപമാനിക്കുന്നതായി മുമ്പേ നിര്‍മലയും മക്കളും രായപ്പനെ തടിക്കൊമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് രായപ്പനോട് അയല്‍വാസികളുടെ വളര്‍ത്തുനായയെ പട്ടിയെന്ന് വിളിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിനുശേഷം രായപ്പന്‍ വീണ്ടും വളര്‍ത്തുനായയെ പട്ടിയെന്ന് വിളിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.