പതിനാറാം നൂറ്റാണ്ടിൽ നിന്നു വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ഉപകാരമായിരിക്കും: വിധുബാലയ്ക്ക് മറുപടി നൽകി രജിത് ലീല രവീന്ദ്രൻ

0
673

ആനീസ് കിച്ചണിൽ അതിഥിയായെത്തിയ അവതാരക വിധു ബാലയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വിമർശനത്തിന് കാരണമായിരുന്നു. പെണ്ണായതിന്റെ പേരിൽ ശീലിക്കേണ്ട കാര്യങ്ങളെപ്പറ്റിയാണ് വിധുബാല ആ വീഡിയോയിൽ പറഞ്ഞത്. വിധുബാലയുടെ പ്രതികരണത്തെപ്പറ്റി സിനിമാപ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ മൂവി സ്ട്രീറ്റിൽ രജിത് ലീല രവീന്ദ്രൻ എഴുതിയ കുറിപ്പാണ് ചർച്ചയാകുന്നത്.

കുറിപ്പ് വായിക്കാം:

‘കഥയല്ലിത് ജീവിതം’ അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു.’എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും’.

ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുൻ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു. ഇതു കേട്ടപ്പോൾ, ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആൻഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി.

കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്ക് മക്കളായി പെൺകുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന്. രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക. അതല്ല ഇവർക്ക് ആൺമക്കളാണ് ഉള്ളതെങ്കിൽ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആർക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here