തിരുവനന്തപുരം: ബിനീഷിന്റെ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും ഭയപ്പെടുത്തിയെന്നും ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു.
ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിലാണ് കമ്മീഷൻ കേസെടുത്തത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് സംഭവത്തെപ്പറ്റ് അന്വേഷിക്കാനും കമ്മീഷൻ നിർദേശം നൽകി.
റെയ്ഡിനിടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്റെ കുടുംബവും റെയ്ഡ് തടസ്സപ്പെടുത്തിയതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോലീസിനെ സമീപിച്ചിരുന്നു. ഇന്നലെ രാവിലെ 9.30 ന് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്ന് രാവിലെ 11 മണിക്കാണ്. ബിനീഷിന്റെ ഭാര്യയുടെ അമ്മയുടെ ഐഫോണും എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു.