ആരെയും 24newslive.com ന്റെ പ്രാര്‍ഥനാഗ്രൂപ്പിലേക്ക് നിര്‍ബന്ധിച്ചുകൊണ്ടുവരുന്നില്ല. സ്വന്തം താത്പര്യപ്രകാരം ദൈവം പ്രചോദിപ്പിക്കുന്നവര്‍ മാത്രം ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ ചേര്‍ന്നാല്‍ മതി. കാരണം അങ്ങനെയുള്ളവര്‍ മാത്രമേ തങ്ങളുടെ വിശ്വാസജീവിതത്തില്‍ ഉറച്ചുനില്‍ക്കൂ. എന്റെ പിതാവിനാല്‍ ആകര്‍ഷിക്കപ്പെടാതെ ആര്‍ക്കും എന്റെ പക്കലേക്ക് വരാന്‍ കഴിയില്ലെന്നല്ലേ ക്രിസ്തു പറഞ്ഞിരിക്കുന്നത്.
നാം ജീവിക്കുന്നത് ലോകത്തിന് വേണ്ടിയല്ല. ക്രിസ്തുവിന് വേണ്ടിയാണ്. അതിനാല്‍ തന്നെ ലോകത്തിന്റെ മക്കള്‍ പറയുന്നതില്‍ നാം കുടുങ്ങിപോകരുത്. നമുക്കൊരേയൊരു ലക്ഷ്യമേയുള്ളൂ, ദൈവരാജ്യം. ബലവാന്മാരാണ് അത് പിടിച്ചടക്കുന്നത്. അതിനാല്‍ വിശ്വാസത്തോടെ നമുക്ക് പ്രാര്‍ഥിക്കാം. ദൈവേഷ്ടപ്രകാരം ജീവിക്കാം.