ഡിഗോയാണ് ജീവിത സാഫല്യത്തിന് കാരണക്കാരൻ, മറഡോണയുടെ മലയാളി ഡ്രൈവറുടെ കുറിപ്പ് വൈറൽ

0
748

ഫുട്ബോൾ ഇതിഹാസം മറഡോണയുമൊത്തുള്ള ദിവസങ്ങളുടെ ഓർമ്മകൾ പങ്കുവെച്ച് മലയാളി ഡ്രൈവർ സുലൈമാൻ. 2011ൽ യുഎഇയിലെ അൽവസൽ ക്ലബ്ബിന്റെ പരിശീലകനായി മറഡോണ എത്തിയപ്പോഴാണ് അദ്ദേഹത്തെ സുലൈമാൻ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് ക്ലബ്ബിന്റെ ഡ്രൈവറായ സുലൈമാൻ പിന്നീട് മറഡോണയുടെ സ്ഥിരം ഡ്രൈവറായി. മാസങ്ങൾക്ക് ശേഷം ദുബായിയിൽ നിന്ന് മടങ്ങിയ അദ്ദേഹം പിന്നീട് തിരിച്ചെത്തിയപ്പോൾ സുലൈമാനെ സ്ഥിരം ഡ്രൈവറായി ആവശ്യപ്പെട്ടു.

സുലൈമാന്റെ കുറിപ്പ്;

ഓർമ്മകളെ തനിച്ചാക്കി,??
കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്,
ഡിഗോ തിരികെ നടന്നു..
2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ് ഏയർപ്പോട്ടിൽ നിന്നും ദുബായ് പാം ജുമൈറ ശാബീൽ സാറായി 7 സ്റ്റാർ ഹോട്ടലിലേക്കായിരുന്നു എന്റെ ഡിഗോ യുമായി ള്ള കന്നിയാത്ര ,പിന്നീട് ദുബായിൽ സ്ഥിരം താമസമാക്കിയ എന്റെ സിഗോ ,എന്നെ ‘ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ സ്വതന്ത്രം തന്നു. പിന്നീട് അങ്ങോട്ട് 9 വർഷം ,ഞങ്ങളുടെ ജീവിതം സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു ,സ്വന്തം പോര് പോലും വിളിക്കാതെ ‘സ്നേഹത്തെ ടെ’സുലൈ, എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡിഗോയാണ് എന്റെ ഇന്നത്തെ ‘എല്ലാ ജീവിത സാഫല്യ ത്തിനും കാരണക്കാരൻ 2018 ജൂൺ ‘ 5 ന് താൽക്കാലികമായി ദുബായിൽ നിന്നും വിട പറയുമ്പോൾ ഏയർപ്പോർട്ടിലെ VIP ല്ലേ ഞ്ചിൽ നിന്നും തന്ന സനേഹച്ചുമ്പനം മറക്കാതെ ഞാൻ ‘ എന്നുംസൂക്ഷിക്കും,ഒക്ടോബർ ‘ലാസ്റ്റ് 60) o പിറന്നാൾ ദിനത്തിൽ അദ്ദേഹ’ത്തിന്റെ അവസാനാ വാക്ക് ‘മറക്കാതെ ഓർമ്മകളിൽ, സുലൈ Imiss you, ഇനി ആ ശബ്ദം ഇല്ല, ഓർമ്മകളിൽ അങ്ങ് ജീവിച്ചിരിക്കും, മരിക്കാത്തെ
എന്റെയും കുടുബത്തിന്റെയും കണ്ണീരിൽ കുതിർന്ന ,പ്രണാമം,…..
RIP DIEGO ???????? 1960/2020
സുലൈമാൻ
അയ്യായ