കാക്കനാട് ബഹുനില കെട്ടിടത്തിന് തീപിടിച്ചു; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

0
55

കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പൊലീസ് സ്റ്റേഷന് സമീപമുളള ജിയോ ഇന്‍ഫോടെക് എന്ന സ്വകാര്യ സ്ഥാപനത്തിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ജീവനക്കാരില്‍ ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

വൈകുന്നേരം 6.30നാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുളളില്‍ നിന്ന് തീയും പുകയും ഉയരുന്നുണ്ട്. സ്ഥാപനത്തിലെ എ.സി കള്‍ പൊട്ടിത്തെറിക്കുന്നതായും തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായും സംശയമുണ്ട്. രണ്ടാം ശനിയാഴ്ച ആയതിനാല്‍ സ്ഥാപനത്തില്‍ ആളുകള്‍ കുറവാണെന്നാണ് ലഭിക്കുന്ന വിവരം. തൃക്കാക്കര, ഗാന്ധി നഗര്‍ ഫയര്‍ഫോഴ്സ് സംഘം തീയണക്കാനുളള ശ്രമം തുടരുകയാണ്.