മൂന്നുവയസുകാരനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്ത് ചാടിയ മുത്തശി മരിച്ചു

0
144

കൊടുവള്ളി: കിണറ്റില്‍ വീണ മൂന്നുവയസുകാരനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്ത് ചാടിയ മുത്തശി മരിച്ചു. കോഴിക്കോട് കൊടുവള്ളിയിലായിരുന്നു അപകടമുണ്ടായത്. മുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ മകന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് റംലയുടെ പേരക്കുട്ടി കിണറ്റില്‍ വീണത്.

നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ കിണറിനുള്ളിലെ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു മൂന്നുവയസുകാരന്‍. ആദ്യം കുട്ടിയെ അയല്‍വാസികള്‍ പുറത്തെടുത്തു. റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നരിക്കുനിയില്‍നിന്ന് അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. അബ്ദുല്‍ അസീസ്, നുസ്രത്ത് ബീവി എന്നിവര്‍ മക്കളും മുഹമ്മദ് ഷഹീദ്, ജംഷിദ എന്നിവര്‍ മരുമക്കളുമാണ്.