നാല് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കട്ടിലില്‍ ചേര്‍ത്തിടിച്ചു, യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

0
21

നാല് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതായി പരാതി. തൃശൂരില്‍ ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ മകള്‍ ഫാരിസബാനുവിനാണ് മര്‍ദനമേറ്റത്. ഭര്‍ത്താവ് കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറാണ് യുവതിയെ മൃഗീയമായി മര്‍ദിച്ചത്.

ഷെക്കീര്‍ ഫാരിസയെ കട്ടിലില്‍ ചേര്‍ത്ത് വച്ച് ഇടിച്ചുവെന്നും സ്ത്രീധനത്തിന്റെ പേരിലായിരുന്നു മര്‍ദനമെന്നും ഫാരിസയുടെ മാതാവ് ലൈല പറഞ്ഞു. ഗര്‍ഭിണിയെന്ന പരിഗണന പോലും നല്‍കാതെയാണ് ഫാരിസയെ തല്ലിച്ചതച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ കുട്ടി പെണ്ണായതിലും ഷെക്കീറിന് അമര്‍ഷമുണ്ടായിരുന്നു. രണ്ടാം തവണ ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇതിന്റെ പേരില്‍ മര്‍ദനം തുടര്‍ന്നതായും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മര്‍ദനമേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡി. കോളജില്‍ പ്രവേശിപ്പിച്ചു.