കരിപ്പൂർ വിമാനാപകടം: നാൽപ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത വ്യജമെന്ന് കലക്ടർ

0
815

കോഴിക്കോട്: കരിപ്പൂരിൽ വിമാനാപകടത്തിൽ പെട്ട 40 പേർക്ക് കോവിഡ് പോസറ്റീവായിരുന്നുവെന്ന് വാർത്ത വ്യാജമെന്ന് മലപ്പുറം ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ.പരിശോധാ ഫലം കാത്തിരിക്കുകയാണെന്നും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും കലക്ടർ അറിയിച്ചു.

മാതൃഭൂമിയാണ് രാവിലെ 8 മണിയുടെ വാർത്ത ബുള്ളറ്റിനിൽ അപകടത്തിൽപെട്ട നാൽപ്പത്പേർക്ക് കോവിഡ് ഉണ്ടെന്ന വാർത്ത പുറത്തുവിട്ടത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് നടത്തിയ കോവിഡ് പരിശോധനയിൽ ഇവർ പോസിറ്റീവായിരുന്നു എന്നായിരുന്നു വാർത്ത.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലായി 149 പേരാണ് ചികിത്സയിലുള്ളത്. 18 പേർ മരിക്കുകയും 23 പേർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തതായി കലക്ടർ വ്യക്തമാക്കി. കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയവർ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന്ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർദ്ദേശിച്ചിരുന്നു.