ഉരുൾപൊട്ടി, വലയിൽ തൂങ്ങി സാഹസിക രക്ഷപ്പെടൽ വീഡിയോ

0
875

വയനാട്: മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ പെട്ടവരെ സാഹസികമായി രക്ഷപ്പെടുത്തുന്ന രക്ഷാപ്രവർത്തകരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കടുത്താണ് ഉരുൾപൊട്ടലുണ്ടായത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഉരുൾ പൊട്ടലിൽ ഇരുമ്പു പാലം ഒഴുകിപോയി. ദുരന്തമുന്നറിയിപ്പ് ലഭിച്ചതിനാൽ അപകടസ്ഥലത്തിനടുത്തുള്ള കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.

അതേസമയം ചില കുടുംബങ്ങൾ അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു. പാലത്തിന് ഒരുവശത്ത് കുടുങ്ങിയ 21 പേരെയാണ് രക്ഷപ്പെടുത്തിയത്.