ബിലാസ്പൂര്‍: സ്കൂള്‍ പ്രിന്‍സിപ്പളിനെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. കാമുകിയെ ശല്യം ചെയ്തെന്ന് ആരോപിച്ചാണ യുവാവ് പ്രിന്‍സിപ്പളിനെ തലയ്ക്ക് അടിച്ച് കൊന്നത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് കൊലപാതകം. പ്രതി ഉപേന്ദ്ര കൗശികിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പച്ചപേട് സര്‍ക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പള്‍ ആയ പ്രദീപ് ശ്രീവാസ്തവയാണ്(61) കൊല്ലപ്പെട്ടത്. രാത്രിഭക്ഷണം കഴിഞ്ഞ് പ്രദീപ് ശ്രീവാസ്തവ് വിശ്രമിക്കുന്ന സമയത്താണ് ഉപേന്ദ്ര കൗശിക് ഗേറ്റിന് മുന്നില്‍ എത്തുന്നത്. ഗേറ്റ് തുറന്ന് പ്രദീപ് ശ്രീവാസ്തവ് കൗശികിനെ വിട്ടിനകത്തേക്ക് ക്ഷണിച്ചു.
തന്റെ കാമുകിയെ ശല്യപ്പെടുത്തരുത് എന്ന് പറഞ്ഞ് കൗശിക് പ്രിന്സിപ്പാളിനോട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നാണ് കൈയില്‍ കരുതിയ ചുറ്റിക എടുത്ത് കൗശിക് പ്രിന്‍സിപ്പളിന്റെ തല ലക്ഷ്യമാക്കി അടിച്ചത്. സംഭവ സ്ഥലത്ത് തന്നെ പ്രദീപ് ശ്രീവാസ്തവ മരണപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.