കരിപ്പൂർ വിമാനപകടം; ഒറ്റപ്പെട്ടത് നാൽപ്പതോളം കുഞ്ഞുങ്ങൾ

0
859

മലപ്പുറം: കരിപ്പുർ വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ ഒറ്റപ്പെട്ടത് നാൽപ്പതോളം കുഞ്ഞുങ്ങൾ. അപകടത്തിനിടെ രക്ഷിതാക്കളെ കാണാതായതോടെ കുട്ടികൾ കരയുന്നുണ്ടായിരുന്നു. ചില കുട്ടികൾ അബോധാവസ്ഥയിലാണ്.
കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോഴും ഇവർ രക്ഷിതാക്കളെ വിളിച്ച് നിലവിളിക്കുന്നുണ്ടായിരുന്നു.

ഇവരുടെ ചിത്രങ്ങൾ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ചിലരുടെ ബന്ധുക്കൾ കുട്ടികളെ അന്വേഷിച്ചെത്തി.

അപകടത്തിൽ പരുക്കേറ്റവരെ കൊണ്ടോട്ടിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പോലീസ്, ഫയർഫോഴ്സ് സംഘങ്ങൾക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.