ക്ലാസിൽ പങ്കെടുക്കവെ, മകളുടെ മുമ്പിൽ വെച്ച് അമ്മയെ കാമുകൻ വെടിവെച്ചുകൊന്നു

0
9889

ഫ്ളോറിഡ: ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കുട്ടിക്ക് മുന്നിൽ വെച്ച് അമ്മയെ മുൻ കാമുകൻ വെടിവെച്ചുകൊലപ്പെടുത്തി.

യുഎസിലെ ഫ്ളോറിഡയിലെ ഇന്ത്യൻടൗണിലാണ് സംഭവം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന പത്തുവയസുകാരിയുടെ മുമ്പിൽവെച്ചാണ് കാമുകൻ ഡോണൾഡ് ജെ. വില്യംസ് (27) കുട്ടിയുടെ അമ്മ മാരിബൽ റൊസാഡോ മൊറേൽസിനെ (32) കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം.

ഡോണൾഡും മാരിബല്ലും തമ്മിൽ നീണ്ട വാഗ്വാദം നടന്നിരുന്നു. തുടർന്ന് പ്രകോപിതനായ ഡോണാൾഡ് മാരിബലിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. മാരിബല്ലിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കാമുകൻ നിരവധി തവണ നിറയൊഴിച്ചു.
മകൾ സൂം ആപ്പീലൂടെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കവെയാണ് വാഗ്വാദവും കൊലപാതകവും നടന്നത്. സൂം ആപ്ലിക്കേഷനിലുടെ ക്ലാസ് എടുത്തുകൊണ്ടിരുന്ന അദ്ധ്യാപികയും കൊലപാതകത്തിന് സാക്ഷിയായി.

ക്ലാസ് എടുക്കുന്നതിനിടെ അമ്മയും കാമുകനും തമ്മിൽ തർക്കിക്കുന്നത് അധ്യാപിക കേട്ടു. പെട്ടെന്ന് വെടിയൊച്ച കേട്ട കുട്ടി കൈകൾ കൊണ്ട് തന്റെ ചെവി മറച്ചു പിടിക്കുന്നത് അധ്യാപിക കണ്ടു. തുടർന്ന് സ്‌ക്രീൻ ഇരുണ്ടുപോകുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മാരിബൽ മരിച്ചിരുന്നു.

കാമുകിയെ വെടിവെച്ചിട്ടശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഡോണൾഡിനെ പൊലീസ് പിടികൂടി. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റമാണ് ഇയാൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.