സൂര്യനെ ചുറ്റി പാമ്പ്, ദൃശ്യങ്ങള്‍ വൈറല്‍

0
141

സൂര്യന്റെ ഉപരിതലത്തിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതു പോലെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്ലാസ്മ വിസ്‌ഫോടനത്തിന് മുന്‍പാണ് ഈ അപൂര്‍വ്വ പ്രതിഭാസം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യന്റെ കാന്തിക വലയത്തിലൂടെ അന്തരീക്ഷ വായു കടന്നുപോകുന്നതാണ് പാമ്പ് പോലെ കാണപ്പെടുന്നതെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അറിയിച്ചു. സൗരോപരിതലത്തിലൂടെ, ഫിലമെന്റ് പോലെ തിളക്കത്തില്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

സെപ്റ്റംബര്‍ അഞ്ചിനാണ് യൂറോപ്യന്‍ സോളാര്‍ ഓര്‍ബിറ്ററിലെ ടെലിസ്‌കോപ്പ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.