വിദേശ വിദ്യാര്‍ഥികള്‍ കുടുംബത്തെ ആശ്രിയ വിസയില്‍ രാജ്യത്തേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് നിരോധിച്ച് യു.കെ. ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ ലക്ഷ്യം വെച്ച് യുകെയില്‍ പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് കടുത്ത തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍.
രാജ്യത്തേക്കുള്ള കുടിയേറ്റം വന്‍ തോതില്‍ കൂടിയതിനെ തുടര്‍ന്നാണ് നടപടി. ഒരു ദശലക്ഷമായി കുടിയേറ്റം ഉയര്‍ന്നുവെന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി റിഷി സുനക് അധികാരമേറ്റെടുക്കുന്നതിന്റെ പിന്നാലെ കുടിയേറ്റം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു.
സ്റ്റുഡന്റ് വിസയില്‍ വരുന്നവരുടെ ബന്ധുക്കള്‍ യുകെയിലേക്ക് വരുന്നത് കഴിഞ്ഞവര്‍ഷം 135,788 ആയി ഉയര്‍ന്നിരുന്നു. 2019 – നെ അപേക്ഷിച്ച് ഇത് 9 മടങ്ങ് കൂടുതലാണ്. നാളെ പ്രഖ്യാപിക്കുന്ന പുതിയ തീരുമാനപ്രകാരം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ സാധിക്കില്ല. എന്നാല്‍ പി എച്ച് ഡി വിദ്യാര്‍ഥികള്‍ക്ക് പുതിയ നിയമം ബാധകമായിരിക്കില്ല