വടകര: വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍ക്കാരന്റെ തലയ്ക്കടിച്ച് പരുക്കേല്പിച്ചതിന് പൊലീസ് തിരയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ ഓഗസ്റ്റ് 10നാണ് അയല്‍ക്കാരനെ കമ്പികൊണ്ട് തലയ്ക്കടിച്ച് ഇയാള്‍ പരുക്കേല്പിച്ചത്.ആരോഗ്യവകുപ്പ് ജീവനക്കാരനായ സുരേഷിനെ കണ്ണൂര്‍ എടക്കാടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവിന്റെ വീട്ടിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. അയല്‍വാസിയും ഇയാളും തമ്മില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തകര്‍ക്കം നിലനിന്നിരുന്നു.
ഇതേതുടര്‍ന്നാണ് ഇയാള്‍ അയല്‍വാസിയുടെ തലയ്ക്കടിച്ച് പരുക്കേല്പിച്ചത്.മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത് ഇയാള്‍ ബന്ധുവിന്റെ വീട്ടില്‍ ഒളിവിലായിരുന്നു എന്നാണ് നിഗമനം.