ഫുട്പാത്തില്‍ യുവതിയുടെ തല അറുത്തുമാറ്റിയ നിലയില്‍

0
45

ഹൈദരാബാദ്: ഫുട്പാത്തില്‍ നിന്ന് അറുത്തുമാറ്റിയ നിലയില്‍ അജ്ഞാത യുവതിയുടെ തല. ഹൈദരാബാദില്‍ മുസി നദിക്ക് സമീപം അറുത്തുമാറ്റിയ തല കണ്ട് ഭയന്ന നഗരത്തിലെ ശുചീകരണ തൊഴിലാളികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

ബുധനാഴ്ച ഹൈദരാബാദിലെ മലക്പേട്ടിലാണ് സംഭവം. 30നും 40നും ഇടയില്‍ പ്രായം തോന്നിപ്പിക്കുന്ന യുവതിയാണ് മരിച്ചതെന്നാണ് പൊലീസ് കരുതുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ തല ഫുട്പാത്തില്‍ ഉപേക്ഷിച്ചതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.

സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവികളുടെ സഹായത്തോടെയാണ് അന്വേഷണം.