മക്കളെ ഉപേക്ഷിച്ചു മുങ്ങിയ യുവതിയും കാമുകനും അറസ്റ്റിൽ

0
68

 ചന്തേര: സ്കൂൾ വിദ്യാർത്ഥികളായ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പോലീസ് അറസ്റ്റിൽ.

മാച്ചിക്കാട് സ്വദേശിനിയായ 33-കാരിയെയും ബേപ്പൂര്‍ സ്വദേശി പി.ടി.അനൂപിനെയു(33)മാണ് ചന്തേര എസ്.ഐ. എം.വി.ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതായത്. 10-ഉം 13-ഉം വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തായ അനൂപിനൊപ്പം യുവതി സ്ഥലംവിടുകയായിരുന്നു. സഹോദരന്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ചെറുവത്തൂര്‍ മടക്കരയില്‍വെച്ച് ഇരുവരെയും പിടികൂടിയത്.