വേമ്പനാട്ടുകായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

0
7803

മണ്ണഞ്ചേരി(ആലപ്പുഴ): വേമ്പനാട്ടുകായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
ഷൺമുഖം ജെട്ടിക്ക് അടുത്താണ് 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ കണ്ടെത്തിയത്. വലയെടുക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടത്.

പച്ച ബ്ലൗസും വെള്ളപ്പാവാടയുമാണ് വേഷം. മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. മണ്ണഞ്ചേരി സി.ഐ: രവി സന്തോഷിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ കായലിൽനിന്നു മൃതദേഹം കരയിലെത്തിച്ചു.

മൃതദേഹപരിശോധന നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കിഴക്കൻ മേഖലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച സ്ത്രീയുടെ മൃജദേഹമാണോ ഇതെന്നും സംശയമുണ്ട്.