എട്ടാം നിലയില്‍ നിന്ന് ചാടി മലയാളിയായ യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

0
303

കൊച്ചി : ആശുപത്രിയുടെ എട്ടാം നിലയില്‍ നിന്ന് ചാടി മലയാളിയായ യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ് ) ഡോക്ടറായ ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്.

അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

ആശുപത്രിയുടെ മൂന്നാം നിലയില്‍ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലര്‍ച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നു പോകുന്നതിന്റെ സിസിടിവി ദൃശങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. ശുചിമുറിയില്‍ പോകാനായി എഴുന്നേറ്റതാണെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. മൂന്നാം നിലയോടെ് ചേര്‍ന്ന താല്‍കാലിക മേല്‍ക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.

ഡല്‍ഹിയില്‍ നടന്ന അപകടത്തില്‍ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടര്‍ന്ന ശസ്ത്രക്രിയയ്ക്കും ചികിത്സകള്‍ക്കുമായി കഴിഞ്ഞ എട്ടാം തീയതിയാണ് അമ്മയുടെ കൂടെയാണു ഡോ. ലക്ഷ്മി ആശുപത്രിയില്‍ എത്തിയത്.ചേരാനല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ലക്ഷ്മി വിഷാദ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.