ആലുവയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ്

0
2119

കൊച്ചി: 18 മലയാളി കന്യാസ്ത്രീകള്‍ക്ക് കോവിഡ്. ആലുവ എരുമത്തല സെന്റ് മേരീസ് പ്രൊവിന്‍സസിലെ കന്യാസ്ത്രീകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചുമരിച്ച വൈപ്പിന്‍ സ്വദേശി സിസ്റ്റര്‍ ക്ലെയറിന് സമ്പര്‍ക്കമുണ്ടായിരുന്ന കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കടുത്ത പനിയെ തുടര്‍ന്ന് ആലുവ പഴങ്ങനാട്ട് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് സിസ്റ്റര്‍ ക്ലെയര്‍ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് സിസ്റ്ററിന് കോവിഡ് സ്ഥിരീകരിച്ചത്. സിസ്റ്ററിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. മുമ്പ് രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. കോവിഡ് ടെസ്റ്റിനയച്ച 20 പേരുടെ ഫലം കൂടി ഇനി വരാനുണ്ട്.