നഗന്ശരീരത്തിൽ ചിത്രരചന: രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി, രഹ്നക്കിനി അഴിയെണ്ണാം

0
886

കൊച്ചി: പ്രായപൂർത്തിയാകാത്ത മക്കളെകൊണ്ട് തന്റെ നഗ്നശരീരത്തിൽ ചിത്രം വരപ്പിക്കുകയും അത് വീഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കേസിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി.

തിരുവല്ല പൊലീസിൽ ബിജെപി ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും തിരുവല്ല ബാറിലെ അഭിഭാഷകനുമായ അഡ്വ. എ വി
അരുൺ പ്രകാശ് നൽകിയ പരാതിയെ തുടർന്ന് പോക്‌സോ ഉൾപ്പടെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് രഹ്നക്കെതിരെ പൊലീസ് കേസ് രജസിറ്റർ ചെയ്തത്. പോക്‌സോ വകുപ്പിലുളള സെക്ഷൻ 13, 14, 15 വകുപ്പുകൾക്ക് പുറമേ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷൻ 67,75,120 (ഒ) എന്നീ വകുപ്പുകളും രഹ്നക്കെതിരെ ചുമത്തിയിട്ടുണ്ട്.

പതിനാല് കാരനായ മകനെയും പത്ത് വയസുള്ള മകളെയും കൊണ്ട് തന്റെ നഗ്നശരീരത്തിൽ ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ 22 നാണ് രഹ്ന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ജാമ്യമില്ലാ വകുപ്പ രഹ്നക്കെതിരെ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് രഹ്ന ഒളിവിൽ പോവുകയും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയുമായിരുന്നു.