16 കാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

0
67

മുസാഫര്‍നഗര്‍: 16 കാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ ആണ് സംഭവം. സുഹൃത്തുക്കളില്‍ ഒരാളുടെ സഹോദരിയുമായി 16 കാരന്‍ അടുപ്പത്തിലായിരുന്നു. ഇത് ഇഷ്ടപ്പെടാത്ത സഹോദരന്‍ യുവാവിനെ കൂട്ടുകാരൊപ്പം ചേര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മുസാഫര്‍നഗറിനടുത്ത് കാണ്ട്‌ല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഖ്മുല്‍പൂര്‍ ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരമാണ് ക്രൂര കൊലപാതകം നടത്തത്. പതിനാറുകാരന്റെ മൃതദേഹം ഗ്രാമത്തിലെ വയലില്‍ നിന്നും കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗുര്‍മിത് എന്ന 16 കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഗുര്‍മിതിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ സൌരഭിന്റെ സഹോദരിയുമായി ഗുര്‍മീത് അടുപ്പത്തിലായിരുന്നു. എന്നാല്‍ സൌരഭിന് ഇത് ഇഷ്ടപ്പെട്ടില്ല. സഹോദരിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വകവയ്ക്കാതെ ഗുര്‍മീതും പെണ്‍കുട്ടിയും സൌഹൃദം തുടര്‍ന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷാംലി പോലീസ് സൂപ്രണ്ട് അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞു.

കൂട്ടുകാര്‍ ചേര്‍ന്ന് സൌരഭിനെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ച് കൊണ്ടുപോയി ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കേറ്റത്തിനിടെ പ്രതികള്‍ സൌരഭിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം തൊട്ടടുത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു