ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

0
623

കണ്ണൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഇരിട്ടി സ്വദേശികളായ ജിതേഷ് ജിൻസി ദമ്പതികളുടെ ഒന്നരവയസ് പ്രായമുള്ള മകൻ യശ്വിനാണ് മരിച്ചത്. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ വീണുകിടക്കുന്ന നിലയിലാണ് വീട്ടുകാർ കണ്ടത്.
ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.