കാസര്‍കോട്: കാര്‍ നിയന്ത്രണം വിട്ടു മരത്തിലടിച്ചു അമ്മയും രണ്ടരവയസുള്ള കുഞ്ഞും മരിച്ചു. കര്‍ണാടക ഗ്വാളി മുഖ ഗോളിത്തടി സ്വദേശി ഷാനുവിന്റെ ഭാര്യ ഷാനുവിന്റെ ഭാര്യ ഷാഹിന(28), രണ്ടര വയസ്സുള്ള മകള്‍ ഫാത്തിമ എന്നിവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.
കര്‍ണാടക സുള്ള്യയില്‍ നിന്ന് വിരുന്ന് സല്‍ക്കാരം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍ പെട്ടത്. അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു റോഡ് അരികിലെ കുഴിയിലേക്ക് പോവുകയും മരത്തിലിടിച്ചു മറിയുകയും ആയിരുന്നു.
ഡ്രൈവര്‍ അടക്കം നാലു പേരെ കാസര്‍കോട്ടേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.