ചെഗുവേരയുടെ മകന്‍ ഹൃദയാഘാതം മൂലം മരിച്ചു

0
197

കാരക്കാസ്: പ്രശസ്തനായ കമ്യൂണിസ്റ്റ് ഏണസ്റ്റോ ചെഗുവേരയുടെ മകന്‍ കാമിലോ ഗുവേര മാര്‍ച്ച് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു മരണം. ഏറെ വേദനയോടെയാണ് കാമിലോയ്ക്ക് വിട നല്‍കുന്നതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ദിയാസ് കനേല്‍ ട്വീറ്റ് ചെയ്തു. ഹവാനയിലെ ചെഗുവേര സ്റ്റഡി സെന്ററിന്റെ ഡയറക്ടറും അഭിഭാഷകനുമാണ് കാമിലോ. ചെഗുവേര അലെയ്ഡ ദമ്പതികളുടെ മകനായി 1962ലാണ് കാമിലോയുടെ ജനനം.