ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഡോക്ടർ ജീവനൊടുക്കി

0
503

നാഗ്പൂർ: ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഡോക്ടർ ആത്മഹത്യ ചെയ്തു. നാഗ്പൂരിലാണ് സംഭവം. ഡോ.സുഷ്മ റാണെ (41) ആണ് എൻജിനീയറിംഗ് കോളജ് അധ്യാപകനായ ഭർത്താവ് ദിരാജി (42)നെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയ ശേഷം കൊറാദി ഓം നഗറിലുള്ള വീട്ടിൽ ആത്മഹത്യ ചെയ്തത്.

ദിരാജിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ കിടപ്പുമുറിയിൽ കിടക്കുന്ന നിലയിലായിരുന്നു. സുഷമ റാണെ തൂങ്ങിമരിച്ച നിലയിലും. കുടുംബാംഗങ്ങളെ ആരെയും പുറത്തുകാണാതെ വന്നതിനെ തുടർന്ന് അടുത്ത ബന്ധുവായ സ്ത്രീയാണ് പൊലീസിൽ വിവരമറിയിച്ചത്.

മുറിയിൽ നിന്ന് രണ്ട് സിറഞ്ചുകളും ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്. ജീവിതം അസംതൃപ്തമായതിനാലാണ് ഈ കടുത്ത നടപടിയെന്ന് സുഷമ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

ഭർത്താവിനും കുട്ടികൾക്കും ഭക്ഷണത്തിൽ അബോധാവസ്ഥയിലാകാനുള്ള മരുന്ന് ചേർത്ത് നൽകിയ ശേഷമായിരിക്കും സുഷമ ഇവരെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ഉപയോഗിച്ച മരുന്ന് ഏതാണെന്ന് കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.