പോക്സോ കേസ് പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

0
116

പോക്സോ കേസ് പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍. പരോളില്‍ ഇറങ്ങിയ നെന്മാറ സ്വദേശി രാജേഷിനെയാണ് ചിറ്റിലഞ്ചേരി എം എന്‍ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന രാജേഷിന് തന്റെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ഒരു മാസത്തെ പരോള്‍ ലഭിച്ചത്. പരോള്‍ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് പ്രതി തൂങ്ങി മരിച്ചത്.

നെന്മാറ സ്റ്റേഷന്‍ പരിധിയിലുള്ള ഒരു പോക്സോ കേസിലാണ് രാജേഷ് അറസ്റ്റിലായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.