ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു

0
48

ന്യൂഡല്‍ഹി: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. അണുബാധയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആരോഗ്യസ്ഥിതി മോശമായ ഇദ്ദേഹത്തെ ഏപ്രില്‍ 20 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തമിഴ്,തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം മലയാളത്തിലും തന്റേതായ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ സിനിമകളിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായത്. വിവിധ ഭാഷകളിലായി 200 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1973 ലാണ് അദ്ദേഹം സിനിയിലേക്കെത്തുന്നത്.