ഇന്ന് 1195 പേർക്ക് കോവിഡ് 19, 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
1365

ഇന്ന് 1195 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1234 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 971 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടമറിയാത്തത് 79. വിദേശത്തുനിന്ന് 66 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 125 പേർ. ഹെൽത്ത് വർക്കർമാർ 13.

ഇന്ന് ഏഴ് മരണം റിപ്പോർട്ട് ചെയ്തു. പുരുഷോത്തമൻ (66, ചോമ്പാല, കോഴിക്കോട്), പ്രഭാകരൻ (73, ഫറോക്ക് കോഴിക്കോട്), മരക്കാർകുട്ടി (70, കക്കട്ട്, കോഴിക്കോട്), അബ്ദുൾസലാം (58, വെളിനെല്ലൂർ, കൊല്ലം), യശോദ (59, ഇരിക്കൂർ, കണ്ണൂർ), അസൈനാർഹാജി (76, ഉടുമ്പുത്തല, കാസർകോട്), ജോർജ് ദേവസി (83, തൃക്കാക്കര, എറണാകുളം) എന്നിവരാണ് മരണമടഞ്ഞത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 274, മലപ്പുറം 167, കാസർകോട് 128, എറണാകുളം 120, ആലപ്പുഴ 108, തൃശൂർ 86, കണ്ണൂർ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30, വയനാട് 14.

കഴിഞ്ഞ 24 മണിക്കൂറിനകം 25,096 സാമ്പിളുകൾ പരിശോധിച്ചു.1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേർ ആശുപത്രികളിൽ. ഇന്നു മാത്രം 1444 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതുവരെ ആകെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,30,614 സാമ്പിളുകൾ ശേഖരിച്ചതിൽ 1950 സാമ്പിളുകൾ റിസൾട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആയി.