ഭർത്താവിനെ ഭാര്യ ക്വട്ടേഷൻ കൊടുത്തുകൊന്നു, കഴുത്ത് വെട്ടിമാറ്റിയ നിലയിൽ

0
38

മദ്യപാനിയായ ഭർത്താവിനെ ക്വട്ടേഷൻ ടീമിനെ ഉപയോഗിച്ച് ഭാര്യ കൊലപ്പെടുത്തി. നാഗ്പൂരിലാണ് ഭർത്താവിനെ വധിക്കാനായി 35 വയസുള്ള ദേവിക രണ്ട് വാടക കൊലയാളികൾക്ക് ക്വട്ടേഷൻ നൽകിയത്. 50,000 രൂപ പ്രതിഫലം നൽകുകയും ചെയ്തു. കൊലപാതകത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ദേവികയെയും വാടകകൊലയാളിയായ ചന്ദനെയും പോലീസ് അറസ്റ്റ് ചെയ്തു. സുനിൽ എന്ന വാടക കൊലയാളി ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് കഴുത്തുവെട്ടി മാറ്റിയ നിലയിൽ ദേവികയുടെ ഭർത്താവായ ജയ്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്. ജയ്ദീപിന്റെ ഫോൺ കോളുകളുടെ വിശദാംശങ്ങൾപരിശോധിക്കവെയാണ് ദേവിക കുറ്റസമ്മതം നടത്തിയത്. ജയ്ദീപ് സ്ഥിരമായി മദ്യപിച്ച് ദേവികയെ മർദിച്ചിരുന്നതായും ചന്ദൻ പൊലീസിന് മൊഴി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here