കേരളത്തിൽ കോവിഡ് ബാധിച്ച് അഞ്ചുപേര്‍ മരിച്ചു

0
145

കേരളത്തിൽ കോവിഡ് ബാധിച്ച് അഞ്ചുപേര്‍ മരിച്ചു കോഴിക്കോട് കഴിഞ്ഞദിവസം മരിച്ച ഷാഹിദ(57)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാൻസർ രോഗബാധിതയായ ഷാഹിദ ചികിത്സയിൽ ഇരിക്കവെയാണ് കോവിഡ് പിടിപെട്ടത്. മുമ്പ് കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളാണ് ഷാഹിദ.

തിരൂരങ്ങാടിയിൽ 71കാരനായ അബ്ദുൽ ഖാദറാണ് കോവിഡ് മൂലം മരിച്ചത്.ന്യൂമോണിയയും ശ്വാസതടസവും മൂലം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അബ്ദുൽഖാദർ ഇന്ന് രാവിലെയാണ് മരിച്ചത്. ജൂലൈ 19ന് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കാസർഗോഡ് കുമ്പളയിലും എഴുപതുകാരൻ മരിച്ചു. ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാൻ (70) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഇരിങ്ങാലക്കുടയിലും കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കൊവിഡ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗീസ് (72) ആണ് മരിച്ചത്. മുൻ കെഎസ്ഇ ജീവനക്കാരനായിരുന്ന ഇയാൾക്ക് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നു. ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച വർഗീസിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇന്ന് രാവിലെയാണ് മരിച്ചത്. ഇരിങ്ങാലക്കുടയിൽ കൊറിയർ സ്ഥാപനം നടത്തുകയായിരുന്നു വർഗീസ്.

കോട്ടയത്തും കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സ്വദേശി നടുമാലിൽ ഔസേഫ് ജോർജി(83)ന് കൊവിഡ് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here