രോഗവ്യാപനം അതിരൂക്ഷം, ബാറുകൾ ഉടൻ തുറക്കില്ല

0
12

തിരുവനന്തപുരം:ദിനം പ്രതിയുള്ള കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിലേറെയായിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.

രോഗവ്യാപനം കുറയുപ്രാകാരം ബാറുകൾ തുറക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതുവരെ കൗണ്ടറുകളിലൂടെയുള്ള പാർസൽ വിൽപന നടത്താമെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് കമ്മീഷണറടക്കം ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു.

കർണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നത് ചൂണ്ടിക്കാട്ടി എക്സൈസ് കമ്മീഷണർ സെപ്റ്റംബർ പകുതിയോടെ ബാറുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here