ദൈവം കേൾക്കാൻ കൊതിക്കുന്ന പ്രാർഥന, മറുപടി കിട്ടും ഉറപ്പ്

0
417

ദൈവത്തിനേറ്റവും ഇഷ്ടമുള്ള, ദൈവം കേൾക്കാൻ കൊതിക്കുന്ന പ്രാർഥനയേതെന്ന് അറിയാമോ?. ഇല്ലല്ലേ? എന്നാൽ അങ്ങനെയൊരു പ്രാർഥന തിരുസഭയിലെ പഞ്ചക്ഷത ധാരിയായ വലിയ വിശുദ്ധൻ പാേ്രദ പിയോയ്ക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ പഞ്ചക്ഷതങ്ങളും ഒരേ സമയം രണ്ടു സ്ഥലങ്ങളിൽ പ്രത്യക്ഷനാകാനുള്ള കഴിവുമെല്ലാം പ്രസിദ്ധമാണ്.

നാം സ്നേഹിക്കുന്നവരോട് സംസാരിക്കാൻ നമുക്ക് ഏറെ ഇഷ്ടമാണ്. അവരുടെ ഒപ്പം ഇരിക്കുമ്പോൾ നമുക്ക് മിണ്ടാതിരിക്കാൻ ആവില്ല. ഇതേ കാര്യം തന്നെയാണ് ദൈവവുമായുള്ള ബന്ധത്തിലും സംഭവിക്കുന്നത്. ദൈവം നമ്മോടു കൂടിയുണ്ട്. വളരെ അടുത്തുണ്ട് അവിടുന്ന്. അവിടുന്ന് നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നുമുണ്ട്. അപ്പോൾ നമുക്ക് എങ്ങനെ ദൈവത്തോട് സംസാരിക്കാതിരിക്കാൻ കഴിയും? പ്രോദപാേ്രദ പിയോ ചോദിക്കുന്നു.

കുഞ്ഞുങ്ങളുടേതു പോലെ ലളിതവും നിഷ്‌കളങ്കവുമായിരിക്കണം ദൈവത്തോടുള്ള നമ്മുടെ സംഭാഷണങ്ങൾ എന്ന് വിശുദ്ധൻ പറയുന്നു. ‘ഈശോയേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു’ എന്നു പറയാം. അല്ലെങ്കിൽ ‘അപ്പാ’ എന്നുള്ള വിളി മതി ദൈവത്തിന്. ‘ഈശോയേ എന്റെ ജീവിതത്തിൽ വരേണമേ’ എന്നും ‘ഈശോ, മറിയം, യൗസേപ്പേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ആത്മാക്കളേ രക്ഷിക്കണമേ’ എന്നും പ്രാർത്ഥിക്കുന്നത് മനോഹരമായ പ്രാർത്ഥനയാണെന്ന് പാേ്രദ പിയോ പറയുന്നു.

ഈ കൊച്ചു പ്രാർത്ഥനയുടെ ഗുണം എന്താണെന്നു വച്ചാൽ നാം എപ്പോഴും ദൈവസാന്നിധ്യത്തിൽ ആയിരിക്കും. ഈ പ്രാർത്ഥനകൾ ചൊല്ലു കൊണ്ടിരുന്നാൽ എപ്പോഴും നമുക്ക് ദൈവത്തെ കുറിച്ചുള്ള ബോധമുണ്ടാകും, ബന്ധവുമുണ്ടാകും.

വി. ജോസ് മരിയ എസ്‌ക്രിവ പറയുന്നത് കേൾക്കൂ:
‘ദൈവം എപ്പോഴും നമ്മോടു കൂടെയുണ്ടെന്ന ബോധ്യം നമുക്ക് വേണം. പലപ്പോഴും നാം ജീവിക്കുന്നത് അവിടുന്ന് വളരെ ദൂരെ, ആകാശത്തിനപ്പുറമാണെന്ന മട്ടിലാണ്. ദൈവം എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് നാം മറന്നു പോകുന്നു’

1914 ഡിസംബറിൽ പ്രോദ പിയോ എഴുതിയ വാക്കുകളിൽ അദ്ദേഹം ഇങ്ങനെ പറയുന്നു, ‘നിങ്ങൾ എപ്പോഴും സുകൃതജപങ്ങൾ ചൊല്ലണം എന്ന് ഞാൻ ആവശ്യപ്പെടുന്നു. ദൈവത്തിന്റെ ഹൃദയത്തിൽ ചെന്ന് തറയ്ക്കുന്ന അസ്ത്രങ്ങളാണവ. ദൈവത്തിന് മറുപടി നൽകാതിരിക്കാനാവില്ല’