ദീപാവലി, സഹപ്രവർത്തകർക്ക് നടൻ ചിമ്പു സമ്മാനിച്ചത് 400 ഗ്രാം സ്വർണ്ണം

0
86

ദീപാവലി പ്രമാണിച്ച് സഹപ്രവർത്തർക്ക് സ്വർണ്ണനാണയം സമ്മാനം നൽകി തമിഴ് സിനിമാതാരം ചിമ്പു. ഈശ്വരൻ സിനിമയിലെ തന്റെ സഹപ്രവർത്തകർക്കാണ് താരം ദീപാവലി സമ്മാനമായി സ്വർണ നാണയവും വസ്ത്രങ്ങളും നൽകിയത്.

400 പേർക്കാണ് ഒരുഗ്രാം സ്വർണ്ണനാണയം വിതം ചിമ്പു നൽകിയത്. നാണയത്തോടൊപ്പം സാരിയും മധുരവുമുണ്ടായിരുന്നു. സമ്മാനത്തിന് സിനിമാ പ്രവർത്തകർ താരത്തിനോട് നന്ദി അറിയിച്ചു. 200ഓളം ജൂനിയർ ആർട്ടിസ്റ്റുകൾക്കും താരം സമ്മാനങ്ങൾ നൽകി.

സുശീന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ഈശ്വരൻ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ചിമ്പുവിന്റെ 46ാം സിനിമയാണിത്. 20 കിലോയോളമാണ് താരം സിനിമയ്ക്കായി കുറച്ചത്. ചിത്രത്തിൽ ഭാരതി രാജ, നിധി അഗർവാൾ, ബാല സരവണൻ എന്നിവരും അഭിനയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here