ആൾദൈവത്തിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തി നടി അനുപ്രിയ ഗോയങ്ക. 18ാം വയസിൽ ആൾദൈവത്തിൽ നിന്ന് താൻ നേരിടേണ്ടി വന്ന മോശം അനുഭവത്തെപ്പറ്റിയാണ് താരം മനസുതുറന്നത്.
പിതാവ് വലിയ വിശ്വാസിയായിരുന്നു. ആത്മീയ ആചാര്യൻമാരിലായിരുന്നു അദ്ദേഹം കൂടുതൽ വിശ്വസിച്ചിരുന്നത്. ഇതുമൂലം അച്ഛൻ, ഭർത്താവ് എന്ന ഉത്തരവാദിത്വങ്ങൾ പൂർണ്ണമായും ചെയ്യാൻ അദ്ദേഹത്തിനായില്ല. ആത്മീയ ആചാര്യനെ കുടുംബത്തിന് മുഴുവൻ വിശ്വാസമായിരുന്നു. അന്ന് തനിക്ക് 17-18 വയസായിരുന്നു.
കൂടിക്കാഴ്ചകളിൽ നിന്നും അയാൾ പിശകാണ് എന്ന സൂചനകൾ തനിക്ക് ലഭിച്ചിരുന്നു. ആ സംഭവത്തോടെ താൻ സ്വയം സംശയിച്ചു തുടങ്ങി. അത് ജീവിതത്തിലെ മോശപ്പെട്ട അനുഭവങ്ങളിൽ ഒന്നാണ്. അനുപ്രിയ പറഞ്ഞു. ഡിഷ്യൂം, പദ്മാവത്, ടൈഗർ സിന്ധാ ഹെ, വാർ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരമാണ് അനുപ്രിയ.