പടവെട്ടിന്റെ പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീ ടൂ ആരോപണവുമായി നടി

0
391

പടവെട്ട് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോൾ തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചെന്ന മീടൂ വെളിപ്പെടുത്തലുമായി യുവതി. തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്ന നടിയാണ് ബിബിൻ പോളിനെതിരെ മീ ടു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പടവെട്ട് സിനിമയുടെ ഓഡിഷന്റെ ഭാഗമായി തന്നെ കണ്ണൂരിലെ മട്ടന്നൂരിലെ ഒരു റിസോർട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് നടി വ്യക്തമാക്കി. റിസോർട്ടിൽ ബിബിനൊപ്പം സംവിധായകൻ ലിജു കൃഷ്ണയും ഉണ്ടായിരുന്നുവെന്നും ഇരുവർക്കും തന്റെ ഓഡിഷൻ കൊടുക്കുകയും ചെയ്തുവെന്നും നടി കുറിപ്പിൽ പറയുന്നു.

അതിന് ശേഷം ലിജു കൃഷ്ണ അവിടെ നിന്നും പോയി. രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന തന്നോട് മോശമായി പെരുമാറാൻ ബിബിൻ ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം. ലിജു കൃഷ്ണയുടെ ബലാത്സംഗ കേസിന്റെ വാർത്താ ലേഖനം കണ്ടപ്പോൾ എന്താണ് അവരിൽ നിന്നുണ്ടായ അനുഭവമെന്ന് സമൂഹത്തോട് പങ്കിടണമെന്ന് തനിക്ക് തോന്നിയെന്ന് നടി പറയുന്നു. Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വെളിപ്പെടുത്തൽ.