ഒപ്പുവെപ്പിച്ചത് വിജയിയുടെ പേരിൽ സംഘടന രൂപീകരിക്കാനെന്ന് പറഞ്ഞ്, വെളിപ്പെടുത്തലുമായി അമ്മ

0
559

ഭർത്താവ് എസ്.എ. ചന്ദ്രശേഖർ വിജയിയുടെ പേരിൽ സംഘടന രൂപീകരിക്കാനാണെന്ന് പറഞ്ഞാണ് തന്നെക്കൊണ്ട് ഒപ്പ് വെപ്പിച്ചതെന്ന് വിജയിയുടെ അമ്മ ശോഭ .

എന്നാൽ അതു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണെന്ന് അറിഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പാണ് അത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണെന്ന് അറിഞ്ഞത്. അപ്പോൾതന്നെ മകനറിയാതെ ചെയ്യുന്ന കാര്യങ്ങളിളിൽ തനിക്ക് പങ്കില്ലെന്ന് അറിയിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെപ്പറ്റി ഒന്നും സംസാരിക്കരുതെന്ന് വിജയ് മുമ്പ് തന്നെ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വകവയ്ക്കാതെയാണ് ചന്ദ്രശേഖർ രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ ശ്രമിച്ചത്. ശോഭ പറഞ്ഞു.