പണത്തോടുള്ള ആർത്തി കൊണ്ട് ഒരുവർഷം 23 ചിത്രങ്ങളിൽ അഭിനയിച്ചു: ശോഭന

28
1204

പണത്തോടുള്ള ആർത്തി കൊണ്ടാണ് താൻ ഒരുവർഷം ഇരുപത്തിമൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചതെന്ന് ശോഭന. ഒരു നായിക നടിയെ സംബന്ധിച്ച് ഒരുവർഷം ഇരുപത്തിമൂന്ന് ചിത്രങ്ങൾ വലിയ കണക്കാണ്. പണം കൊണ്ട് തനിയ്ക്ക് വലിയ ആവശ്യമുണ്ടായിരുന്നതിനാലാണ് അത്രയും ചിത്രങ്ങൾ ചെയ്തതെന്ന് ശോഭന പറഞ്ഞു. ഡയലോഗ് മെമ്മറൈസ് ചെയ്യുക എന്നതായിരുന്നു തനിക്കേറ്റവും വലിയ ബുദ്ധിമുട്ടെന്നും ശോഭന പറഞ്ഞു.

രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയ അഭിനയ ഇതിഹാസമാണ് ശോഭന. കൂടാതെ സിനിമാ നൃത്താമേഖലകളിലെ സംഭാവനയ്ക്ക് 2006 ജനുവരിയിൽ ഇന്ത്യ പത്മശ്രീ നൽകി അവരെ ആദരിച്ചിരുന്നു. താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

2013 ൽ പുറത്തിറങ്ങിയ തിരയ്ക്ക് ശേഷം ഏഴുവർഷം കഴിഞ്ഞാണ് ശോഭന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചത്. സുരേഷ് ഗോപി-ശോഭന താരജോഡികളഭിനയിച്ച ചിത്രം ബോക്‌സോഫീസിൽ വമ്പൻ ഹിറ്റായിരുന്നു.

28 COMMENTS