വിജയ് യുടെ പേരിൽ രാഷ്ട്രീയപാർട്ടിയില്ല, പിതാവ് പിന്മാറി

0
740

ചെന്നൈ: ഇളയദളപതി വിജയ്യുടെ രാഷ്ട്രീയ പാർട്ടി രൂപീയകരിച്ചേക്കില്ലെന്ന് സൂചന.
താരത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിൽ നിന്നു പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ പിന്മാറിയതോടെയാണ് രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള സാധ്യതകൾ മങ്ങിയത്.

അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കമെന്ന ആരാധക സംഘടനയെ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പു കമ്മിഷനിൽ സമർപ്പിച്ചിരുന്ന അപേക്ഷയാണ് ചന്ദ്രശേഖർ പിൻവലിച്ചത്.

പിതാവിന്റെ രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള നീക്കത്തെ വിജയ് തള്ളിപ്പറയുകയും ഭാരവാഹികളായി നിശ്ചയിച്ചവർ രാജി സമർപ്പിക്കുകയും ചെയ്തതോടെയാണ് പാർട്ടി ഉണ്ടാകില്ലെന്ന് ഉറപ്പായത്.