ഭാര്യ തീ കൊളുത്തി മരിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

0
329

അജ്മീർ : സ്ത്രീധനപീഡനം സഹിക്കവയ്യാതെ തീകൊളുത്തിമരിച്ച ഭാര്യയുടെ മരണദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ.

രാജസ്ഥാനിലാണ് സംഭവം.യുവതിയുടെ മരണത്തിൽ ഭർത്താവടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ തീ കൊളുത്തി മരിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടും ഇവരെ തടയാതെ അതിന്റെ വീഡിയോ പകർത്താനാണ് ഭർത്താവ് ശ്രദ്ധിച്ചത്. ഇയാൾ വീഡിയോ യുവതിയുടെ വീട്ടുകാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ഗുരുതരമായ പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും
മരിച്ചു. ഭർത്താവിനെയും മാതാപിതാക്കളെയും സഹോദരനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here