സ്വവർഗ്ഗവിവാഹം ഒരു മാരകപാപമാണ്; യേശുക്രിസ്തു

0
713

2012 മാർച്ച് 16 വെള്ളിയാഴ്ച 22.20 മണി

യേശുക്രിസ്തു സ്വവർഗവിവാഹത്തെപ്പറ്റി മരിയ ഡിവൈൻ മേഴ്‌സിക്ക് നൽകിയ സന്ദേശം. ബുക്ക് ഓഫ് ട്രൂത്ത് എന്ന ഗ്രന്ഥത്തിലാണ് ഈ സന്ദേശമുള്ളത്.

എൻറെ പ്രിയമകളേ, എൻറെ പ്രബോധനങ്ങൾക്ക് വിരുദ്ധമായി പുതിയനിയമങ്ങൾ കൊണ്ടുവരുമ്പോൾ നിസ്സഹായരായി അത് കണ്ടു നിൽക്കേണ്ടിവരുന്ന എൻറെ പാവം അനുയായികളുടെ സഹനവും വേദനയും മുൻമ്പെങ്ങുമില്ലാത്ത രീതിയിൽ വർദ്ധിക്കുകയാണ്. പാപത്തിനു സാക്ഷികളാകുക എന്ന് മാത്രമല്ല, കുഞ്ഞുങ്ങളേ, പാപത്തെ തികച്ചും മാനുഷികം എന്ന നിലയിൽ സ്വീകരിക്കാൻ നിർബന്ധിക്കപ്പെടുന്ന രീതിയിൽ അതിനെ അവതരിപ്പിക്കുന്നതും നിങ്ങൾക്ക് കാണേണ്ടി വരുന്നു. ഞാൻ പ്രത്യേകമായി ഒരുപാപത്തെക്കുറിച്ചു പറയട്ടെ, അത് സ്വവർഗ്ഗവിവാഹമാണ്. തികച്ചും സ്വാഭാവികമായ ഒരു അവകാശം എന്ന നിലയിൽ അത് അവതരിപ്പിക്കപ്പെടുന്നു. അങ്ങനെ ആ കൊടിയ അശുദ്ധി ഒരു പള്ളിയിൽ എൻറെ പിതാവിൻറെ സിംഹാസനത്തിനു മുൻപിൽ അരങ്ങേറുമ്പോൾ നിങ്ങൾ അത് അംഗീകരിക്കേണ്ടതായി വരുന്നു.

ഇത്തരക്കാർക്ക് നിയമദൃഷ്ടിയിൽ സ്വവർഗ്ഗവിവാഹം അനുവദനീയമാക്കിയാൽ മാത്രം പോരാ, പിന്നെയോ എൻറെ പിതാവിൻറെ ആശിർവാദം ബലമായി പിടിച്ചുവാങ്ങുകയും വേണം. ദൈവത്തിൻറെ ദൃഷ്ടിയിൽ ഇതൊരു മാരകപാപമായതിനാൽ അവിടുത്തേക്ക് ഒരിക്കലും അങ്ങനെ ചെയ്യാനാവില്ല. ഈ കൊടിയ അശുദ്ധി എൻറെ പിതാവിൻറെ ആലയത്തിൽ പരസ്യമായി പ്രദർശിപ്പിച്ച് അത് സ്വീകാര്യമാണെന്ന് വരുത്താൻ ഇക്കൂട്ടർക്ക് എങ്ങനെ ധൈര്യം വരുന്നു? ഞാൻ എല്ലാ ആത്മാക്കളെയും സ്‌നേഹിക്കുന്നു. പാപത്തെ വെറുക്കുന്നുവെങ്കിലും പാപിയെ സ്‌നേഹിക്കുന്നു.

സ്വവർഗ്ഗ ലൈംഗികബന്ധം എൻറെ പിതാവിൻറെ ദൃഷ്ടിയിൽ സ്വീകാര്യമല്ല. ഞാൻ സ്‌നേഹിക്കുന്നുണ്ടെങ്കിലും അവരാഗ്രഹിക്കുന്ന കൃപകൾ അവർക്ക് കൊടുക്കാൻ കഴിയാത്തവിധത്തിലുള്ള ഇത്തരം ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക. എത്ര തന്നെ അവർ സ്വവർഗ്ഗവിവാഹത്തെ ന്യായീകരിക്കാൻ ശ്രമിച്ചാലും വിവാഹമെന്ന വിശുദ്ധ കൂദാശയിൽ പങ്കാളിത്തമുണ്ടാവില്ല എന്ന് അവർ അറിയണം. കൂദാശ എന്നത് ദൈവത്തിൽനിന്ന് മാത്രം വരേണ്ട ഒന്നാണ്. കൂദാശകൾ സ്വീകരിക്കാനുള്ള നിയമങ്ങൾ എൻറെ പിതാവിൻറെ കൽപ്പനകളിൽനിന്ന് രൂപം കൊള്ളുന്നവയാണ്.

കൂദാശകൾ അവയർഹിക്കുന്ന ആദരവോടെ സ്വീകരിക്കാൻ തയ്യാറാവാത്തിടത്തോളം കാലം അത്യുന്നത പിതാവായ ദൈവത്തെ ഒരിക്കലും തൻറെ അനുഗ്രഹങ്ങൾ കൊടുക്കാനോ കൂദാശകളെ സമീപിക്കാനോ ആർക്കും നിർബന്ധിക്കാനാവില്ല. പാപം ഇപ്പോൾ ഒരു നല്ല കാര്യമായി അവതരിക്കപ്പെടുന്നു. ഞാൻ നേരത്തെ പറഞ്ഞതുപോലെ ലോകം പുറം തിരിഞ്ഞുനിൽക്കുകയാണ് നന്മയെ തിന്മയായി അവതരിപ്പിക്കുകയും ദൈവികനിയമങ്ങൾ അനുസരിക്കുന്നവരെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. എത്രയൊക്കെ, എങ്ങനെയൊക്കെ ആകർഷകമാക്കി പ്രദർശിപ്പിച്ചാലും തിന്മ ഒരിക്കലും എൻറെ പിതാവിൻറെ കണ്ണിൽ നന്മയാകില്ല.

തൻറെ മുൻപിൽ പാപത്തിൻറെ കൊട്ടിഘോഷം നടത്തുന്നത് തുടരുന്നവരെ പിതാവ് ശിക്ഷിക്കും. ദൈവത്തെ അനുസരിക്കാൻ വിമുഖത കാട്ടുമ്പോൾ നിങ്ങൾ ചെയ്യുന്ന പാപങ്ങൾക്ക് മാപ്പ് കിട്ടില്ല എന്നും കിട്ടാൻ സാധ്യതയില്ല എന്നുമുള്ള മുന്നറിയിപ്പിന് ചെവി കൊടുക്കുക. പാപത്തെ പാപമായി അംഗീകരിക്കാൻ നിങ്ങൾ വിസമ്മതിക്കുന്നതിനാലാണിത്.

നിൻറെ രക്ഷകൻ, യേശുക്രിസ്തു